Top

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം: പിയൂഷ് ഗോയലിന്റെ നിലപാട് ന്യൂനപക്ഷ വിരുദ്ധമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യുപിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര റെയില്‍ വേ മന്ത്രി പിയുഷ് ഗോയലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് സംഭവത്തെ ന്യായികരിക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ‘ട്രെയിന്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ […]

30 March 2021 9:43 AM GMT

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം: പിയൂഷ് ഗോയലിന്റെ നിലപാട് ന്യൂനപക്ഷ വിരുദ്ധമെന്ന് ഉമ്മന്‍ ചാണ്ടി
X

തിരുവനന്തപുരം: യുപിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര റെയില്‍ വേ മന്ത്രി പിയുഷ് ഗോയലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് സംഭവത്തെ ന്യായികരിക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

‘ട്രെയിന്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണ്’, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്. എന്നാല്‍ എഫ്ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലീസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്’. സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Next Story