Top

യുഡിഎഫ് അധികാമൊഴിയുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 9.6%, ഇപ്പോള്‍ നെഗറ്റീവ്; അതൊന്നും പറയാന്‍ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യമില്ലായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 9.6 ശതമാനമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ അധികാരമൊഴിയുമ്പോള്‍ അത് -3.8 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നെഗറ്റീവിലാവുന്നത് ആദ്യമായിട്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്‌ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ ളര്‍ച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളില്‍ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളില്‍ കേരളം ഒന്നാമതെന്ന് പറയുവാന്‍ വിലകൂടിയ പത്രപരസ്യങ്ങളുടെ […]

1 April 2021 6:12 AM GMT

യുഡിഎഫ് അധികാമൊഴിയുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 9.6%, ഇപ്പോള്‍ നെഗറ്റീവ്; അതൊന്നും പറയാന്‍ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യമില്ലായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി
X

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 9.6 ശതമാനമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ അധികാരമൊഴിയുമ്പോള്‍ അത് -3.8 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നെഗറ്റീവിലാവുന്നത് ആദ്യമായിട്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്‌ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ ളര്‍ച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളില്‍ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളില്‍ കേരളം ഒന്നാമതെന്ന് പറയുവാന്‍ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ല’, ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്‌ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ ളര്‍ച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളില്‍ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളില്‍ കേരളം ഒന്നാമതെന്ന് പറയുവാന്‍ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ല

Next Story