Top

വായ്പ്പാ തട്ടിപ്പ്: കൂടുതൽ സ്ത്രീകൾ തട്ടിപ്പിനിരയായി; വായ്പ നൽകുന്ന ആപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്

തുക തിരിച്ചടച്ചില്ലെങ്കിൽ വായ്പ എടുത്തയാൾ മരിച്ചുപോയി എന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും വായ്പ്പ എടുത്തയാളുടെ സുഹൃത്തുക്കൾക്ക് അയച്ച് നൽകും.

12 Dec 2020 7:15 AM GMT

വായ്പ്പാ തട്ടിപ്പ്: കൂടുതൽ സ്ത്രീകൾ തട്ടിപ്പിനിരയായി; വായ്പ നൽകുന്ന ആപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്
X

കൊല്ലം: സ്ത്രീകളെ ലക്‌ഷ്യം വെച്ചുകൊണ്ട് സംസ്ഥാനത്തു ഓൺലൈൻ വായ്പ്പാതട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. കൂടുതൽ സ്ത്രീകൾ ഓൺ ലൈൻ വായ്പ്പാതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തട്ടിപ്പിനിരയാകുന്ന സ്ത്രീകൾ നൽകുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

വായ്പ എടുത്ത തുക തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതോടെ ഇരട്ടി തുക അടച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ. തുക തിരിച്ചടച്ചില്ലെങ്കിൽ വായ്പ എടുത്തയാൾ മരിച്ചുപോയി എന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും വായ്പ്പ എടുത്തയാളുടെ സുഹൃത്തുക്കൾക്ക് അയച്ച് നൽകും. കോഴിക്കോട് സ്വദേശിയായ നജ്മയാണ് സമാനമായ തട്ടിപ്പിന് ഇരയായത്. ‘മോർ റുപ്പി’ എന്ന ഓൺലൈൻ വായ്പാ സംഘമാണ് തുക തിരിച്ചടച്ചിട്ടും നജ്മയെ ഭീഷണിപ്പെടുത്തുന്നത്.

കൂടാതെ വായ്പ്പ തിരിച്ചടവ് മുടങ്ങിയാൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തുള്ള ഭീഷണിയും ഉണ്ട്. വീട്ടമ്മമാരെയും പെൺകുട്ടികളെയും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ വായ്പ്പാ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണിയുടെ പുതിയ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഹിന്ദിയിൽ സംസാരിക്കുന്നവരും തമിഴിൽ സംസാരിക്കുന്നവരും വിളിക്കുന്നുണ്ടെങ്കിലും മോശം പരാമർശങ്ങളൊക്കെ തന്നെയും മലയാളത്തിൽ തന്നെയെന്ന് വ്യക്തമാക്കുന്നു ഇവർ.

കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടും ഭീഷണി തുടരുകയാണ്. ആയിരത്തി അഞ്ഞൂറ് രൂപ എടുത്ത ശേഷമുള്ള അപമാനഭാരം എന്ന് അവസാനിക്കുമെന്നാണ് നജ്മ ചോദിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത് കൂടാതെയാണ് ചിത്രങ്ങൾ മോർഫ് ചെയ്തും ഭീഷണി തുടരുന്നത്.

Next Story

Popular Stories