Top

വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണി

സംസ്ഥാനത്ത് വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്. നിരവധി വീട്ടമ്മമാര്‍ തട്ടിപ്പിനിരയായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ സജീവമായുള്ള വീട്ടമ്മമാരെയും കൊളേജ് വിദ്യാര്‍ഥിനികളെയും കേന്ദ്രീകരിച്ചാണ് വായ്പ്പ തട്ടിപ്പ്. ഫെയിസ്ബുക്ക് വാട്‌സപ്പ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ആപ്പ് വഴി പണം വേഗത്തില്‍ നല്‍കും. സിബില്‍ സ്‌കോര്‍ കുറവാണെങ്കിലും പോലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം പണം അക്കൌണ്ടിലെത്തും.ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് വായ്പ്പ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്നത്. […]

11 Dec 2020 4:34 AM GMT
ഷമീർ എ

വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണി
X

സംസ്ഥാനത്ത് വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്. നിരവധി വീട്ടമ്മമാര്‍ തട്ടിപ്പിനിരയായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

സമൂഹ മാധ്യമങ്ങളില്‍ സജീവമായുള്ള വീട്ടമ്മമാരെയും കൊളേജ് വിദ്യാര്‍ഥിനികളെയും കേന്ദ്രീകരിച്ചാണ് വായ്പ്പ തട്ടിപ്പ്. ഫെയിസ്ബുക്ക് വാട്‌സപ്പ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ആപ്പ് വഴി പണം വേഗത്തില്‍ നല്‍കും. സിബില്‍ സ്‌കോര്‍ കുറവാണെങ്കിലും പോലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം പണം അക്കൌണ്ടിലെത്തും.ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് വായ്പ്പ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്നത്. ഇവര്‍ നിര്‍ദ്ധേശിക്കുന്ന പക്ഷേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ചില നിബന്ധനകള്‍ വരും. ഇത് പൂര്‍ണമായി വായിക്കാതെ സമ്മതം നല്‍കുന്നവരാണ് പിന്നീട് ചതിയില്‍ അകപ്പെടുന്നത്. ഇത്തരം ഭീഷണി മൂലം പല വീട്ടമ്മമാരും പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

ആപ്പ് ഇന്സ്റ്റാല്‍ ചെയ്ത ശേഷം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെടുക്കും. തിരിച്ചടവ് മുടങ്ങുന്നതോടെ ഭീഷണിയും ആരംഭിക്കും. പിന്നീട് എടുത്ത തുകയുടെ ഇരട്ടിയാകും തിരിച്ച് ചോദിക്കുക. തുക നല്‍കാന്‍ വൈകിയാല്‍ വിവിധ ഭാഷകളിലുള്ളവരുടെ ഭീഷണി ലഭിച്ചു കൊണ്ടിരിക്കും. ഫോണ്‍ കോള്‍ ഭീഷണിയിലും പണം നല്‍കിയില്ലങ്കില്‍ പിന്നീട് വായ്പ്പയെടുത്തയാളുട ചിത്രം ഉപയോഗിച്ചുള്ള ബ്‌ളാക്ക് മെയിലിംഗായി മാറും. നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ആപ്പുമായി രംഗത്തുണ്ട്. ഇതിനോടകം നൂറിലധികം പരാതികളാണ് പൊലീസിന് മുമ്പാകെ എത്തിയിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ ഭീഷണി സംബന്ധിച്ച് സൈബര്‍ ഡോം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

Popular Stories