മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരിയെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നു
മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരിയെ തീവ്രവാദ വിരുദ്ധ സ്വകാഡ് ചോദ്യം ചെയ്യുന്നു. എടിഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം കേസ് ഏതാണെന്ന് അറിയില്ലെന്ന് അഭിലാഷ് പ്രതികരിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പുറത്തുവിട്ട മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുപ്പതോളം പേരുടെ പട്ടികയില്‍ അഭിലാഷ് പടച്ചേരിയും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അഭിലാഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഭിലാഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പ് അടക്കമുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പന്തീരാങ്കാവ് യുഎപിഎ കേസുമായി തനിക്ക് ബന്ധമില്ലെന്നും […]

മാധ്യമപ്രവര്ത്തകന് അഭിലാഷ് പടച്ചേരിയെ തീവ്രവാദ വിരുദ്ധ സ്വകാഡ് ചോദ്യം ചെയ്യുന്നു. എടിഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം കേസ് ഏതാണെന്ന് അറിയില്ലെന്ന് അഭിലാഷ് പ്രതികരിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പുറത്തുവിട്ട മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുപ്പതോളം പേരുടെ പട്ടികയില്‍ അഭിലാഷ് പടച്ചേരിയും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അഭിലാഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അഭിലാഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പ് അടക്കമുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പന്തീരാങ്കാവ് യുഎപിഎ കേസുമായി തനിക്ക് ബന്ധമില്ലെന്നും കേസില്‍ പ്രതികളായ അലനെയും താഹയെയും അറിയില്ലെന്നുമായിരുന്നു അഭിലാഷ് പടച്ചേരിയുടെ പ്രതികരണം.
- TAGS:
- NIA
- Pantheeramkavu UAPA
- UAPA