Top

ആരവങ്ങളില്ലാതെ ക്ലാസ് മുറിയിലേക്ക്; സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷം നാളെ ആരംഭിക്കും

നാളെ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഗിക്കും.

30 May 2021 11:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരവങ്ങളില്ലാതെ ക്ലാസ് മുറിയിലേക്ക്; സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷം നാളെ ആരംഭിക്കും
X

തിരുവനന്തപുരം: കേരളത്തില്‍ പുതിയ അദ്ധ്യയന വര്‍ഷം നാളെ ആരംഭിക്കും. നാളെ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഗിക്കും. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത്തവണ പരമാവധി കാര്യക്ഷമമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.

എന്നാല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ടെലിവിഷനോ മൊബൈലോ ഇല്ലാത്തവര്‍ക്ക് പങ്കെടുക്കാനാവില്ല. മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ എത്തിക്കുകയെന്നത് വിദ്യഭ്യാസ വകുപ്പിന് മുന്നിലുള്ള വെല്ലുവിളിയാണ്.

ജൂണ്‍ ഒന്നിന്റെ ആരവങ്ങളില്ലാത്ത രണ്ടാമത്തെ അദ്ധ്യയന വര്‍ഷമാണിത്. പ്രവേശോത്സവത്തിലും പ്രതിസന്ധിയുടെ പ്രതിഫലനങ്ങളുണ്ടാകുമെന്ന് നേരത്തെ വിദ്യഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. പരിമിതികളില്‍ നിന്നുകൊണ്ട് പ്രവേശനോത്സവം ഭംഗിയാക്കാനാണ് അധികൃതരുടെ ശ്രമം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രവേശനോത്സവം വിക്ടേഴ്‌സ് ചാനല്‍ വഴി ലൈവായി സംപ്രേഷണം ചെയ്യും. 8

8.30യ്ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ് മഞ്ജുവാര്യര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ സിനിമാ താരങ്ങള്‍ പരിപാടിയുടെ ഭാഗമായി ആശംസകള്‍ അര്‍പ്പിക്കും. ആദ്യ ദിനം ക്ലാസ് അംഗനവാടി കുട്ടികള്‍ക്ക് മാത്രമാണ്. രണ്ടാം തീയതി മുതല്‍ നാല് വരെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രയല്‍ ക്ലാസ് ആകും.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാങ്കേതിക തടസമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായമെത്തിക്കാന്‍ ആദ്യത്തെ ആഴ്ച്ചയില്‍ ശ്രമിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ 7ന് ആരംഭിക്കും.

Next Story

Popular Stories