ദുര്‍മന്ത്രവാദം നടത്തിയെന്നാരോപണം, അസമില്‍ നൂറ്റമ്പതോളം പേര് ചേര്‍ന്ന് വൃദ്ധനെ കൊലപ്പെടുത്തി
അസമില്‍ ദുര്‍മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് 50കാരനെ നൂറ്റമ്പതോളം വരുന്ന ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ദുര്‍മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് അസമില്‍ അന്പത്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. 150ഓളം പേരുള്‍പ്പെടുന്ന ആള്‍ക്കൂട്ടമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്. അസമിലെ ബക്സ ജില്ലയിലെ തമില്പൂര് ഗ്രാമത്തിലാണ് സംഭവം. അഞ്ചു പേര് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി പോലീസ് അന്വോഷണം നടത്തി വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. നൂറ്റമ്പതോളം പേരടങ്ങിയ വന്‍ ആള്‍ക്കൂട്ടം ബൈറന് ഡെയ്മേരിയെന്ന അന്പത്കാരനെ കൂട്ടമായി വളയുകയായിരുന്നു.തുടര്‍ന്ന് അതിക്രൂരമായ മര്‍ദ്ദനത്തിരയായ ഇയാള്‍ […]
25 May 2021 9:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അസമില്‍ ദുര്‍മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് 50കാരനെ നൂറ്റമ്പതോളം വരുന്ന ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
ദുര്‍മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് അസമില്‍ അന്പത്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. 150ഓളം പേരുള്‍പ്പെടുന്ന ആള്‍ക്കൂട്ടമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്. അസമിലെ ബക്സ ജില്ലയിലെ തമില്പൂര് ഗ്രാമത്തിലാണ് സംഭവം. അഞ്ചു പേര് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി പോലീസ് അന്വോഷണം നടത്തി വരികയാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. നൂറ്റമ്പതോളം പേരടങ്ങിയ വന്‍ ആള്‍ക്കൂട്ടം ബൈറന് ഡെയ്മേരിയെന്ന അന്പത്കാരനെ കൂട്ടമായി വളയുകയായിരുന്നു.തുടര്‍ന്ന് അതിക്രൂരമായ മര്‍ദ്ദനത്തിരയായ ഇയാള്‍ ദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു. ദുര്‍മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നാരോപിച്ചാണ് ഡെയ്മേരിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതെന്ന് തലിപൂര് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അസീമ കലിറ്റ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വോഷണത്തിന് ഉത്തരവിട്ടതായി ബക്സാ ജില്ലാ പോലീസ് കമ്മീഷണര്‍ ആയുഷ് ഗാര്‍ഗ് പറഞ്ഞു.
- TAGS:
- Assam
- MURDR
- witchcraft