Top

‘ഫോൺ കോളുകൾ വന്നു സ്ക്രിപ്പ്റ്റ് കൊടുക്കരുത് എന്ന് പറഞ്ഞ്’; ‘പക്ഷേ അദ്ദേഹം തറവാടിയാണ്’; ഡെന്നിസ് ജോസഫിനെക്കുറിച്ച് ഒമർ ലുലു

ചില വ്യക്തികൾ അവരുടെ പദവി കൊണ്ട് ബഹുമാനം ചോദിച്ചു വാങ്ങുമ്പോൾ മറ്റുചിലരെ അവരുടെ വ്യക്തിത്വം കൊണ്ട് അറിയാതെ ബഹുമാനിച്ചുപോകും. അത്തരം ഒരു വ്യക്തിയായിരുന്നു ഡെന്നിസ് ജോസഫിനും അദ്ദേഹം കൂട്ടിച്ചേർത്തു.

13 May 2021 6:16 AM GMT
വി.എസ് ഹൈദരലി

‘ഫോൺ കോളുകൾ വന്നു സ്ക്രിപ്പ്റ്റ് കൊടുക്കരുത് എന്ന് പറഞ്ഞ്’; ‘പക്ഷേ അദ്ദേഹം തറവാടിയാണ്’; ഡെന്നിസ് ജോസഫിനെക്കുറിച്ച് ഒമർ ലുലു
X

അന്തരിച്ച കലാകാരൻ ഡെന്നിസ് ജോസഫിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു. പവർ സ്റ്റാർ എന്ന സിനിമ അന്നൗൻസ് ചെയ്തപ്പോൾ പലരും ഡെന്നിസ്
ജോസഫിനെ വിളിച്ച് ഒമർ ലുലുവിന് സ്ക്രിപ്റ്റ് കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം തന്റെയൊപ്പം സിനിമ ചെയ്തുവെന്ന് ഒമർ ലുലു പറഞ്ഞു. റിപ്പോർട്ടർ ലൈവുമായുള്ള അഭിമുഖത്തിലാണ് ഡെന്നിസ് ജോസഫിനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്.

ഒമർ ലുലുവിന്റെ വാക്കുകൾ:

ഡെന്നിസ് ജോസഫിനെ എനിക്ക് പരിചയപ്പെടുത്തുന്നത് പ്രമോദ് പപ്പനിലെ പപ്പേട്ടനാണ്. ആളുകൾ നമ്മളെപ്പറ്റി ഓരോന്ന് പറയും. അടുത്ത് അറിഞ്ഞാൽ അല്ലേ ഒരാളെ മനസ്സിലാവുകയുള്ളു. ഡെന്നിസ് ജോസഫ് തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം പപ്പേട്ടനോടാണ് പറഞ്ഞത്. പപ്പേട്ടനാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ഒമറിന്റെ സ്ക്രിപ്പ്റ്റ് അന്നൗൻസ് ചെയ്തപ്പോൾ മുതൽ കുറെ ഫോൺ കാലുകൾ വന്നിരുന്നു ഒമറിന് സ്ക്രിപ്റ്റ് കൊടുക്കരുത് എന്ന് പറഞ്ഞ്. അത് കേട്ടപ്പോൾ എനിക്ക് ടെൻഷൻ ആയി. ഞാൻ പപ്പേട്ടനോട് ചോദിച്ചു ഇനി ആള് എഴുതാതെ ഇരിക്കുമോ എന്ന്. അപ്പൊ അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് ഒമറിന്റെ സ്ക്രിപ്പ്റ്റ് തരുമെന്ന് പറഞ്ഞാൽ തരും. അദ്ദേഹം തറവാടിയാണ്. എത്ര വലിയ ആളുകൾ വന്നാലും അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കും. അത് പൈസ നോക്കിയിട്ടോ ഒന്നുമല്ല. എന്റെ അവസാന ചിത്രമായ ധമാക്ക ഒരു പരാജയമായിരുന്നു എന്നും അതിനാലാണ് മാറി ചിന്തിക്കാനും അങ്ങനെ ഡെന്നിസ് ജോസഫിനെ പോലൊരു വ്യക്തിയിലേക്ക് എത്തിച്ചേരാനും കാരണമായത്.

അദ്ദേഹത്തിന്റെ മരണം തനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്ന് ഒമർ ലുലു പറഞ്ഞു. ചില വ്യക്തികൾ അവരുടെ പദവി കൊണ്ട് ബഹുമാനം ചോദിച്ചു വാങ്ങുമ്പോൾ മറ്റുചിലരെ അവരുടെ വ്യക്തിത്വം കൊണ്ട് അറിയാതെ ബഹുമാനിച്ചുപോകും. അത്തരം ഒരു വ്യക്തിയായിരുന്നു ഡെന്നിസ് ജോസഫിനും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചിലർ അവരുടെ പദവി കൊണ്ട് ബഹുമാനം ചോദിച്ചു വാങ്ങും. എന്നാൽ മറ്റുചിലരെ വ്യക്‌തിത്വം കൊണ്ട് ബഹുമാനിച്ചുപോകും. അത്തരം ഒരു വ്യക്തിയാണ് ഡെന്നിസ് ചേട്ടൻ. അദ്ദേഹം ഒരു തിരക്കഥാകൃത്ത് അല്ലായിരുന്നു എങ്കിൽ പോലും നമ്മളെ അദ്ദേഹത്തെ ബഹുമാനിച്ചുപോകും. അത്രയും ഒരു തറവാടിയാണ് ഡെന്നിസ് ചേട്ടൻ’, ഒമർ ലുലു ഓർമ്മകൾ പങ്കുവെച്ചു.

ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ബാബു ആന്റണി നായകനാകുന്ന ചിത്രത്തിൽ റിയാസ് ഖാന് പുറമേ ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍.

കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത് ബാബു ആന്റണിയാണ്. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Next Story