Top

‘ജീവിതത്തിലെ വലിയ ഭാഗ്യം’; ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ തിരശ്ശീലയിലെത്തിക്കാന്‍ ഒമര്‍ ലുലു

‘ഇന്നലെ ഡെന്നിസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍സ്റ്റാറിന്റെ തിരക്കഥ വാങ്ങി. എന്റെ ജീവതത്തില്‍ ഏറ്റവും വലിയ ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവുമെല്ലാം’

27 May 2021 2:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘ജീവിതത്തിലെ വലിയ ഭാഗ്യം’; ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ തിരശ്ശീലയിലെത്തിക്കാന്‍ ഒമര്‍ ലുലു
X

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ കൈയ്യൊപ്പ് പതിഞ്ഞ അവസാന ചിത്രം തിരശീലയിലെത്തിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു. പവര്‍സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുന്നതിനിടെയായിരുന്നു ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ‘ഇന്നലെ ഡെന്നിസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍സ്റ്റാറിന്റെ തിരക്കഥ വാങ്ങി. എന്റെ ജീവതത്തില്‍ ഏറ്റവും വലിയ ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവുമെല്ലാം’ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഡെന്നിസ് ജോസഫിന്റെ കൈപ്പടയിലുള്ള തിരക്കഥയുടെ ഒരു പേജും കുറിപ്പിനൊപ്പം ഒമര്‍ ലുലു ചേര്‍ത്തിട്ടുണ്ട്. ബാബു ആന്റണി കേന്ദ്ര കഥാപാത്രമായി ഒരുങ്ങുന്ന പവര്‍സ്റ്റാറിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോമാരിലൊരാളായ ബാബു ആന്റണിയുടെ കരിയറിലെ മികച്ച കഥാപാത്രമാവും പവര്‍സ്റ്റാറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചിത്രം ഈ വര്‍ഷം പൂര്‍ത്തിയാവുമെന്നും സൂചനയുണ്ട്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പവർ സ്റ്റാറാണ് അവസാന തിരക്കഥ.

Next Story