Top

‘അദ്ദേഹം തിരക്കഥ എഴുതി തീര്‍ത്തു, ഇത്ര വേഗം പോകുമെന്ന് കരുതിയില്ല’; ഡെന്നിസിന്റെ വിയോഗത്തില്‍ ഒമര്‍

ഒമര്‍ ലുലു സംവിധാനം ചെയ്യാനിരിക്കുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ തിരക്കഥയാണ് അവസാനമായി ഡെന്നിസ് ജോസഫ് എഴുതിയത്. മരിക്കും മുമ്പ് തന്നെ ഡെന്നിസ് തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഫൈനല്‍ ഡ്രാഫ്റ്റിന്റെ പണി മാത്രം ബാക്കി നില്‍ക്കെയാണ് ഡെന്നിസ് അപ്രതീക്ഷിതമായി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഒമര്‍ ലുലു പങ്കുവെച്ച കുറുപ്പ് ശ്രദ്ധേയമാകുന്നു. ‘തിരക്കഥ അദ്ദേഹം എഴുതി തീര്‍ത്തു. ലോക്ക് ഡൗണ്‍കഴിഞ്ഞ് ഫൈനല്‍ ഡ്രാഫ്റ്റ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സിനിമ ചെയ്യും. ബി ഉണ്ണികൃഷ്ണന്‍ സര്‍ വിളിച്ചിരുന്നു. ഫെഫ്കയുടെ ഭാഗത്തു നിന്ന് […]

11 May 2021 3:21 AM GMT
ഫിൽമി റിപ്പോർട്ടർ

‘അദ്ദേഹം തിരക്കഥ എഴുതി തീര്‍ത്തു, ഇത്ര വേഗം പോകുമെന്ന് കരുതിയില്ല’; ഡെന്നിസിന്റെ വിയോഗത്തില്‍ ഒമര്‍
X

ഒമര്‍ ലുലു സംവിധാനം ചെയ്യാനിരിക്കുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ തിരക്കഥയാണ് അവസാനമായി ഡെന്നിസ് ജോസഫ് എഴുതിയത്. മരിക്കും മുമ്പ് തന്നെ ഡെന്നിസ് തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഫൈനല്‍ ഡ്രാഫ്റ്റിന്റെ പണി മാത്രം ബാക്കി നില്‍ക്കെയാണ് ഡെന്നിസ് അപ്രതീക്ഷിതമായി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഒമര്‍ ലുലു പങ്കുവെച്ച കുറുപ്പ് ശ്രദ്ധേയമാകുന്നു.

‘തിരക്കഥ അദ്ദേഹം എഴുതി തീര്‍ത്തു. ലോക്ക് ഡൗണ്‍കഴിഞ്ഞ് ഫൈനല്‍ ഡ്രാഫ്റ്റ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സിനിമ ചെയ്യും. ബി ഉണ്ണികൃഷ്ണന്‍ സര്‍ വിളിച്ചിരുന്നു. ഫെഫ്കയുടെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ തിരക്കഥയുടെ അവസാന മിനുക്ക് പണികളില്‍ ഉദയകൃണ ചേട്ടനും ഉണ്ണി സാറും സാറും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഡെന്നിസ് ചേട്ടന്‍ വിളിച്ചിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഇരിക്കാമെന്ന് പറഞ്ഞതാണ്. പക്ഷെ ഇത്ര വേഗം അദ്ദേഹം പോകുമെന്ന് കരുതിയില്ല.’

ഒമര്‍ ലുലു

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഡെന്നീസ് ജോസഫ് അന്തരിച്ചത്. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.

Next Story