Top

'വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് നിര്‍ബന്ധമില്ല'; റോയല്‍ ഒമാന്‍ പൊലീസ്

ഇത് സംബന്ധിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണവുമായി രംഗത്തെത്തിയിരുന്നതായി ആര്‍ഒപി പറഞ്ഞു

15 Sep 2022 7:16 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് നിര്‍ബന്ധമില്ല; റോയല്‍ ഒമാന്‍ പൊലീസ്
X

മസ്‌കറ്റ്: വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് നിര്‍ബന്ധമില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ഓണ്‍ലൈന്‍ പുതുക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ആര്‍ഒപിയുടെ വിശദീകരണം. ഇത് സംബന്ധിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണവുമായി രംഗത്തെത്തിയിരുന്നതായി ആര്‍ഒപി പറഞ്ഞു

വിവിധ ഗവര്‍ണറേറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങിയ പുതിയ വിസ സമ്പ്രദായം വിസ സ്റ്റാമ്പിങ് പ്രകിയ എളുപ്പമാക്കാനുള്ളതാണെന്നും കൂടുതല്‍ ഫല പ്രദമാക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. പുതുക്കുന്ന വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്താനാണ് തീരുമാനമെന്നും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തികള്‍ക്ക് ബാധകമല്ലായെന്നും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.

യാത്ര ചെയ്യാനും താമസത്തിന്റെ തെളിവായി റസിഡന്റ് കാര്‍ഡ് സമര്‍പ്പിക്കാന്‍ കഴിയുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

STORY HIGHLIGHTS: Visa stamping is not mandatory in passport royal oman police

Next Story