Top

വിസ ഇല്ലാതെ യു കെയിൽ പോവാം; ഒമാൻ പൗരൻമാർക്ക് പുതിയ യാത്രാ സംവിധാനം

29 Jun 2022 10:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസ ഇല്ലാതെ യു കെയിൽ പോവാം; ഒമാൻ പൗരൻമാർക്ക് പുതിയ യാത്രാ സംവിധാനം
X

മസ്കറ്റ്: അടുത്ത വർഷം മുതൽ ഒമാൻ പൗരൻമാർക്ക് വിസ ഇല്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം. കൂടാതെ ഇതര ജിസിസി പൗരൻമാർക്കും ഈ സൗകര്യം ഉപയോഗിക്കാനാകും.

യുണൈറ്റഡ് കിങ്ഡം അടുത്ത വർഷം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സ്‌കീമിന് കീഴിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. പൊതുവെ, ഗൾഫ് പൗരൻമാർ വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു കെ. ബ്രിട്ടനിലേക്ക് ഒമാൻ ഉൾപ്പെടെയുള്ള നാടുകളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് പുതിയ വിസ രഹിത യാത്രാ സംവിധാനം ഗുണം ചെയ്യും.

പ്രഖ്യാപനത്തിലൂടെ, അറബികളുടെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി യുകെയെ കൂടുതൽ ഉറപ്പിക്കും. കൂടാതെ ഓരോ വർഷവും യുകെ സന്ദർശിക്കുന്ന നിരവധി പൗരന്മാർക്ക് ഇത് വളരെയധികം പ്രയോജനമാവും. 2025 അവസാനത്തോടെ പൂർണമായും ഡിജിറ്റൽ അതിർത്തിയിലേക്കുള്ള യുകെ ഗവൺമെന്റിന്റെ നീക്കത്തിന്റെ ഭാഗമായാണ് യുകെ ഹോം ഓഫീസ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് യുകെയിലേക്ക് കൂടുതൽ പ്രവേശനം നൽകുന്നത് സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.

STORY HIGHLIGHTS: Visa free entry to the UK for Omani citizens from next year

Next Story