Top

ഇബ്രി ക്വാറി അപകടം മരണം 14 ആയി; മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

10 April 2022 4:55 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇബ്രി ക്വാറി അപകടം മരണം 14 ആയി; മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ
X

മസ്കറ്റ്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ക്വാറിയിലുണ്ടായ അപകടത്തിൽ പെട്ട് മരണപ്പെട്ടവരുടെ എണ്ണം 14 ആയി. മൂന്ന് ഇന്ത്യക്കാരും പതിനൊന്ന് പാക്കിസ്താനികളുമാണ് മരിച്ചത്.

മരിച്ച ഇന്ത്യക്കാരിൽ ഒരാളുടെ മൃതദേഹ നാട്ടിലെത്തിച്ചതായും മറ്റു രണ്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എൻഎഒസി നൽകിയതായും നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. മരിച്ച പതിനൊന്ന് പാക്കിസ്ഥാനികളിൽ ഒൻപതുപേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതായി ഒമാനിലെ പാക്കിസ്താൻ അംബാസഡർ അറിയിച്ചു.

അപകടം നടന്ന ഉടൻ വേണ്ട നടപടികൾ ചെയ്യാനും രക്ഷാ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തകരും സർക്കാർ സംഘടനകളും കമ്പനി പ്രതിനിധികളും പൂർണമായി സഹകരിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ ചികിത്സാചെലവുകൾ കമ്പനി ഏറ്റെടുക്കുമെന്ന് ഇൻറർനാഷണൽ മാർബിൾ കമ്പനി ജനറൽ മാനേജർ ഹുസൈൻ അൽ കൽബാനി അറിയിച്ചു.

STORY HIGHLIGHTS: three indian expats dead in ibri Quarry Accident and the death rate is increase 14

Next Story