Top

ഒമാനില്‍ മൊത്തം ഇന്ധന ഉത്പാദനത്തില്‍ കുറവ്; 'ജെറ്റ് ഇന്ധനം വാങ്ങാന്‍ ആളുണ്ട്'

ജെറ്റ് ഇന്ധനത്തിന്റെ ഉത്പാദനത്തില്‍ 3.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

16 April 2022 8:36 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ മൊത്തം ഇന്ധന ഉത്പാദനത്തില്‍ കുറവ്; ജെറ്റ് ഇന്ധനം വാങ്ങാന്‍ ആളുണ്ട്
X

മസ്‌കത്ത്: ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 30.4 ശതമാനത്തിന്റെ കുറവ് ഉണ്ടായതായതാണ് റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

കാറിലുപയോഗിക്കുന്ന എം91 ഇന്ധനം കഴിഞ്ഞ വര്‍ഷം 1,676,700 ബാരലായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി വരെയത് 7.1 ശതമാനം കുറഞ്ഞ് 1,558,200 ബാരലായി. ഇതില്‍ 1,824 ബാരലാണ് വില്‍പ്പന നടന്നത്. പ്രീമിയം ഇന്ധനമായ എം95ന്റെ ഉത്പാദനത്തില്‍ 35.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ വില്‍പ്പനയില്‍ 13.4 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.

ഡീസലിന്റെ ഉത്പാദനത്തിന്‍ 39.1 ശതമാനം കുറവുണ്ടായി. കച്ചവടത്തില്‍ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയില്‍ 58 ശതമാനത്തിലേറെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി ജെറ്റ് ഇന്ധനത്തിന്റെ ഉത്പാദനത്തില്‍ 3.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം കച്ചവടം 71.5 ശതമാനം ഉയര്‍ന്നെങ്കിലും കയറ്റുമതി 18.4 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

STORY HIGHLIGHTS: The sales in petrol and diesel witnessed a sharp drop in Oman

Next Story