ഒമാൻ സുൽത്താന്റെ ഇടപെടൽ; ബ്രിട്ടീഷ് തടവുകാരെ മോചിപ്പിച്ച് ഇറാൻ
തടവുകാരെ മോചിപ്പിക്കാൻ ഒമാനോട് ഇടപെടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സുൽത്താന്റെ അടിയന്തര ഇടപെടൽ.
17 March 2022 9:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മസ്ക്കറ്റ്: ഇറാന്റെ തടവിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരൻമാരെ മോചിപ്പിക്കാൻ ഇടപെട്ട് ഒമാന് സുല്ത്താന് ഹൈതം ബിന് ത്വാരിഖ്. സാഗരി റാറ്റ്ക്ലിഫ്, അനുഷസ് അഷൗരി എന്നീ ബ്രിട്ടീഷ് പൗരന്മാരെയാണ് സുൽത്താന്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചത്.
തടവുകാരെ മോചിപ്പിക്കാൻ ഒമാനോട് ഇടപെടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സുൽത്താന്റെ അടിയന്തര ഇടപെടൽ. യുകെയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഇരുവരും ഒമാനിൽ എത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രി സയീദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ട്വിറ്ററിലൂടെ അറിയിച്ചു.
STORY HIGHLIGHTS: Sultan of Oman Haitham bin Twariq Taken Intervention For frees British prisoners From Iran
Next Story