Top

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തി വഞ്ചിക്കപ്പെട്ടു; തമിഴ്‌നാട് സ്വദേശികളായ ഏഴ് മത്സ്യതൊഴിലാളികള്‍ നാളെ നാട്ടിലേക്ക്

തമിഴ്‌നാട്ടിലെ എന്‍ആര്‍ടി വകുപ്പാണ് എട്ടു പേര്‍ക്കും വേണ്ട വിമാനടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയത്

16 Aug 2022 10:10 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തി വഞ്ചിക്കപ്പെട്ടു; തമിഴ്‌നാട് സ്വദേശികളായ ഏഴ് മത്സ്യതൊഴിലാളികള്‍ നാളെ നാട്ടിലേക്ക്
X

മസ്‌കത്ത്: തമിഴ്‌നാട് കന്യാകുമാരിയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തി വഞ്ചിക്കപ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് തിരിക്കും. സന്ദര്‍ശക വിസ തൊഴില്‍ വിസയാക്കി മാറ്റാമെന്ന വാഗ്ദാനത്തിലാണ് ഇവര്‍ ഒമാനിലേക്ക് പോയത്. എന്നാല്‍ അവിടെയെത്തിയ ഇവരെ സ്‌പോണ്‍സര്‍ കൈവിടുകയായിരുന്നു.

തുടര്‍ന്ന് സീബിലെ കൈരളി പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴിയാണ് വിവരം ഇന്ത്യന്‍ എംബസി അറിയുന്നത്. കൈരളി പ്രവര്‍ത്തകരായ വിബിന്‍ ചെറായി, ഇഖ്ബാല്‍, സുധാകരന്‍, രാജു ജോണ്‍, ഗോപന്‍ എന്നിവരാണ് മത്സ്യത്തൊഴിലാളികളെ തിരികെ എത്താന്‍ സഹായിച്ചത്. സീബ് ഹാര്‍ബറില്‍ പോയി കാണുകയും ബോട്ടില്‍ കഴിയുകയുമായിരുന്ന ഏട്ടുപേര്‍ക്കും ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങി നല്‍കുകയും ചെയ്തു.

സന്ദര്‍ശക വിസയില്‍ പോയവരായതിനാല്‍ സനദ് സംവിധാനം വഴി ഒമാന്‍ തൊഴില്‍ വകുപ്പിന് പരാതി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എംബസി അധികൃതരുടെ ഇടപെടല്‍ മൂലം ഒമാന്‍ അധികൃതരില്‍ നിന്നും പിഴ ഒഴിവായി കിട്ടുകയും ചെയ്തു. ഇവരെ കൂടാതെ കാലാവധി കഴിഞ്ഞ് കുടുങ്ങിയ മറ്റൊരു മത്സ്യത്തൊഴിലാളിയും ഇവര്‍ക്കൊപ്പം പോകും. തമിഴ്‌നാട്ടിലെ എന്‍ആര്‍ടി വകുപ്പാണ് എട്ടു പേര്‍ക്കും വേണ്ട വിമാനടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയത്. ഇവരുടെ കുടുംബാഗങ്ങള്‍ നാട്ടില്‍ വാര്‍ത്ത സമ്മേളനം നടത്തിയത് കൊണ്ടാണ് ഈ വിഷയം തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Story highlights: Seven fishermen from tamil nadu who were cheated in oman on visitor visa will return home tomorrow

Next Story