Top

ഒമിക്രോൺ വ്യാപനം; ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ, മൂന്നാം ഡോസ് ഉടന്‍

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാം ഡോസ് കൊവിഡ്-19 വാക്സിൻ നൽകാൻ സുപ്രീം കമ്മറ്റി അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം ഇന്നുണ്ടാവും.

13 Dec 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോൺ വ്യാപനം; ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ, മൂന്നാം ഡോസ് ഉടന്‍
X

മസ്‌കറ്റ്: ലോകത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ. കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ , എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശനമായും പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ മാർ​ഗനിർദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാം ഡോസ് കൊവിഡ്-19 വാക്സിൻ നൽകാൻ സുപ്രീം കമ്മറ്റി അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം ഇന്നുണ്ടാവും. ഒമാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങൾ ഒമിക്രോൺ ഫലപ്രദമായി പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. രാജ്യത്ത് സമൂഹ വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സുപ്രീം കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

Next Story