Top

എല്ലാ വര്‍ഷവും മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കും; തീരുമാനം സ്വാഗതം ചെയ്ത് ഒമാൻ

തീവ്രവാദം, മതഭ്രാന്ത്, വെറുപ്പ് എന്നിവക്കെതിരെ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

20 March 2022 6:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ വര്‍ഷവും മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കും; തീരുമാനം സ്വാഗതം ചെയ്ത് ഒമാൻ
X

മസ്ക്കറ്റ്: മാർച്ച് 15ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുളള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ഒമാൻ. ഐക്യ രാഷ്ട്ര സഭയില്‍ ഒമാന്‍ പ്രതിനിധി മുഹമ്മദ് അവാദ് ഹസന്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷവും ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ തീരുമാനം.

തീവ്രവാദം, മതഭ്രാന്ത്, വെറുപ്പ് എന്നിവക്കെതിരെ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മതചിഹ്നങ്ങളെ ലക്ഷ്യം വെച്ചുള്ള എല്ലാ തരം പ്രവർത്തനങ്ങളേയും ഒമാൻ നിരസിക്കും. മത ചിഹ്നങ്ങളെ എതിര്‍ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ്. അത് മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കലുമാണെന്ന് മുഹമ്മദ് അവാദ് ഹസന്‍ പറഞ്ഞു.

മതഭ്രാന്തിന്റേയും വിദ്വേഷത്തിന്റേയും പ്രചാരകരെ ഒറ്റപ്പെടുത്താനും ഏത് നിഷേധാത്മകമായ സാഹചര്യങ്ങള്‍ക്കെതിരെ പോരാടാനും ലോകരാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും മുഹമ്മദ് അവാദ് ഹസന്‍ ആവശ്യപ്പെട്ടു.

മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് ഐക്യ രാഷ്ട്ര സഭയുടെ പ്രധാന തMarch 15 is Anti-Islamophobia Day every year; Welcome to Omanത്വങ്ങളിലൊന്നാണ്. ബഹുമാനമുണ്ടെങ്കിലെ ചിന്തയുടേയും സഹകരണത്തിന്റേയും സൗഹൃദ ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയു. ഇസ്ലാമിനേയും മുസ്ലിംകളേയും എതിര്‍ക്കാനുള്ള പ്രതിഭാസങ്ങള്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കുവാന്‍ കാരണമാകുന്നുണ്ടെന്നും ഒമാന്‍ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.

STORY HIGHLIGHTS: Oman welcomes the decision of UNO is celebrate March 15 Anti-Islamophobia Day



Next Story