Top

പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍

നൂറ് ഒമാനി റിയാല്‍ വരെ പിഴ(20000 ഇന്ത്യന്‍ രൂപ) ചുമത്താനാണ് തീരുമാനം.

5 May 2022 7:52 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍
X

മസ്‌ക്കറ്റ് : ഒമാനിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. മസ്‌കറ്റ് നഗരസഭയാണ് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് അറിയിപ്പ് നല്‍കിയത്. തെറ്റ് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും നഗരസഭ അറിയിച്ചു. നൂറ് ഒമാനി റിയാല്‍ വരെ പിഴ(20000 ഇന്ത്യന്‍ രൂപ) ചുമത്താനാണ് തീരുമാനം. മാലിന്യം നിക്ഷേപിക്കുന്നത് ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാവും.

STORY HIGHLIGHTS : OMAN WARNS OF DUMPING OF WASTE IN PUBLIC PLACES

Next Story