Top

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സാ ഫീസ് കുറയ്ക്കാനൊരുങ്ങി ഒമാൻ

12 Jun 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സാ ഫീസ് കുറയ്ക്കാനൊരുങ്ങി ഒമാൻ
X

മസ്‌കറ്റ്: രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സാ ഫീസ് കുറക്കുന്നതിനായി പദ്ധതികൾ രൂപിക്കരിക്കാനൊരുങ്ങി ഒമാൻ. ഇതിന്റെ സാധ്യതകൾ പഠിക്കാനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം സമിതി രൂപികരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മസ്ലാഹി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആരോഗ്യമേഖലയിൽ നൽകുന്ന സേവനങ്ങളുടെ ഫീസ് അവലോകനം ചെയ്യുന്നതിനും നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ നിർദ്ദേശത്തിന് അനുസൃതമായാണോയെന്നെല്ലാം സമിതി അവലോകനം ചെയ്യും. ആശുപത്രികളിൽ നൽകുന്ന സേവനങ്ങളുടെ ഫീസ് എല്ലാവർക്കും സ്വീകാര്യമായ വിലകൾ ബന്ധപ്പെട്ട അധികാരികൾ ഹാജരാക്കാനാണ് സമിതിയുടെ തീരുമാനം.

കൂടാതെ ഇത് ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ സ്വകാര്യ ആരോഗ്യ മേഖലയുടെ വിപുലീകരണത്തിന് ആവശ്യമായ ഭേദഗതികളും വരുത്തും. നിലവിൽ രാജ്യത്ത് ഏകദേശം 1,600 ആരോഗ്യസ്ഥാപനങ്ങളുണ്ടെന്നും 11 സ്വകാര്യ ആശുപത്രികൾ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഡോ അൽ മസ്ലാഹി പറഞ്ഞു.

Story Highlights: Oman to reduce treatment fees at private health care facilities

Next Story