Top

65 വയസിന് മുകളിലുളള ഉംറ തീർത്ഥാടകർക്ക് വാക്സിൻ നിർബന്ധം; ഒമാൻ ആരോഗ്യമന്ത്രാലയം

ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

18 March 2022 12:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

65 വയസിന് മുകളിലുളള ഉംറ തീർത്ഥാടകർക്ക് വാക്സിൻ നിർബന്ധം; ഒമാൻ ആരോഗ്യമന്ത്രാലയം
X

മസ്ക്കറ്റ്: അറുപത്തിയഞ്ച് വയസിന് മുകളിലുളള ഉംറ തീർത്ഥാടകർക്ക് വാക്സിൻ നിർബന്ധമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. സ്വദേശികളും വിദേശികളുമായവർ വാക്സിനെടുത്തിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

65 വയസിന് താഴയുള്ളവർക്ക് ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിനെടുക്കാം. നേരത്തെ ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയും വാക്സിൻ നിർബന്ധമാക്കിയിരുന്നു. സൗദിയിലെ ആശുപത്രികളിൽ വിവിധ ആവശ്യങ്ങൾക്ക് നിർബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് വിവരങ്ങൾ അറിയിക്കുന്നതിനായുളള വാർത്താ സമ്മേളനം ഈയടുത്ത് സൗദി അറേബ്യ റദ്ദാക്കിയിരുന്നു.

അതേസമയം, ഒമാനിലെ തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കികൊണ്ടുളള ഉത്തരവുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയതിന് പിന്നാലെയായിരുന്നു നടപടി. അടച്ചിട്ട മുറികളിലും ഇന്‍ഡോര്‍ ഹാളിലും നടക്കുന്ന പരിപാടികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാണ്. നൂറ് ശതമാനം ശേഷിയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ഒമാനില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

STORY HIGHLIGHTS: Oman Ministry of Health Says Vaccine Mandatory for Umrah Pilgrims Over 65


Next Story