Top

കോടികൾ വിലമതിക്കുന്ന കടൽ വെളളരി വിൽക്കുന്നതിന് ഒമാനിൽ മൂന്ന് വർഷത്തേക്ക് വിലക്ക്

വംശനാശ ഭീഷണി നേരിടുന്ന അമൂല്യ സമുദ്രവിഭവമാണ് കടൽ വെള്ളരി.

23 Jun 2022 11:34 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കോടികൾ വിലമതിക്കുന്ന കടൽ വെളളരി വിൽക്കുന്നതിന് ഒമാനിൽ മൂന്ന് വർഷത്തേക്ക് വിലക്ക്
X

മസ്കറ്റ്: കോടികൾ വിലമതിക്കുന്ന കടൽ വെള്ളരി പിടിക്കുന്നതും, കൈവശം വയ്ക്കൽ, വ്യാപാരം എന്നിവ ഒമാനിൽ മൂന്ന് വർഷത്തേക്ക് നിരോധിച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ഹമൂദ് അൽ ഹബ്സിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കടൽ വെള്ളരിയുടെ വിൽപ്പന, വാങ്ങൽ, സംഭരിക്കൽ, കയറ്റുമതി എന്നിവയും നിരോധനത്തിൽ ഉൾപ്പെടുന്നു. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.

വംശനാശ ഭീഷണി നേരിടുന്ന അമൂല്യ സമുദ്രവിഭവമാണ് കടൽ വെള്ളരി. കടലിന്റെ ആവാസവ്യവസ്ഥയെ തകരാതെ സൂക്ഷിക്കുന്നതിൽ കടൽ വെളളരിക്ക് വലിയ പങ്കുണ്ട്. കടലിലെ മാലിന്യങ്ങള്‍ ഭക്ഷണമായി സ്വീകരിച്ച് ചുറ്റുപാടിനെ ശുദ്ധീകരിക്കുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. വളരെയധികം ഔഷധഗുണങ്ങളുള്ള വിഭവം കൂടിയാണ് കടല്‍വെള്ളരി.

ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം കടൽ വെളളരി ഉപയോഗിച്ചുവരുന്നുണ്ട്. ആന്‍ഡമാൻ നിക്കോബർ ദ്വീപിൽ നിന്നും ലക്ഷദ്വീപ് സമൂഹങ്ങളില്‍ നിന്നും വന്‍ തോതിലാണ് കടല്‍വെള്ളരി വേട്ട നടക്കുന്നത്. ലക്ഷദ്വീപില്‍ കോടികളുടെ കടല്‍വെള്ളരി വേട്ട നടന്നതായും റിപ്പോർട്ടുകളുണ്ട്.

STORY HIGHLIGHTS: Oman bans sale of sea cucumbers for three years

Next Story