Top

വിദേശികൾക്ക് ടെലികോം മേഖലയിൽ വിലക്കേർപ്പെടുത്തി ഒമാൻ ടെലികോം അതോറിറ്റി

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഇത് പ്രാബല്യത്തില്‍ വരുന്നതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു

23 Aug 2022 12:51 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിദേശികൾക്ക് ടെലികോം മേഖലയിൽ വിലക്കേർപ്പെടുത്തി ഒമാൻ ടെലികോം അതോറിറ്റി
X

ഒമാന്‍: വിദേശികള്‍ക്ക് ടെലികോം മേഖലയിലെ ചില ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍ ടെലികോം അതോറിറ്റി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഇത് പ്രാബല്യത്തില്‍ വരുന്നതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.ഐടി ഉപകരണങ്ങള്‍ ,സംവിധാനങ്ങള്‍ , നെറ്റ്വര്‍ക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപണിയും സ്വദേശിവത്കരിക്കുന്നതിനുള്ള തീരുമാനമാണ് ടെലികോം അതോറിറ്റി എടുത്തിട്ടുള്ളത്. തീരുമാനം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനുള്ളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും അതോറിറ്റി അറിയിച്ചു.

ഇതിന്റെ മൂന്നാം ആര്‍ട്ടിക്കള്‍ അനുസരിച്ച് ടെലികോം സേവനങ്ങള്‍ക്ക് ലൈസന്‍സ് എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ വയറുകളോ,ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളോ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്താല്‍ അതിന്റെ അവസാന ഘട്ട പ്രവര്‍ത്തികള്‍ വിദേശികളെ ഏല്‍പ്പിക്കാന്‍ പാടില്ല. കൂടാതെ കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ വലിക്കുക,കണക്ട് ചെയ്യുക,അറ്റകുറ്റപ്പണികള്‍ ചെയ്യുക തുടങ്ങിയ പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല. ടെലികോം എക്‌സ്‌ചേഞ്ചുക, വിതരണ കേന്ദ്രങ്ങള്‍, സേ്റ്റഷനുകള്‍, വീടുകളില്‍ കമ്മ്യൂണിക്കേഷന്‍ ഐടി ഉപകരണങ്ങളോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏല്‍പ്പിക്കില്ല.

STORY HIGHLIGTS: Oman bans foreigners from some jobs in telecom sector


Next Story