Top

എണ്ണ വില കുതിച്ചുയരുന്നു; ബാരലിന് ഒരു ദിവസം കൂടിയത് 4.27 ഡോളര്‍

2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

23 Feb 2022 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എണ്ണ വില കുതിച്ചുയരുന്നു; ബാരലിന് ഒരു ദിവസം കൂടിയത് 4.27 ഡോളര്‍
X

ഒമാനില്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയരുന്നു. തിങ്കളാഴ്ച 92.24 ഡോളറായിരുന്ന അസംസ്‌കൃത എണ്ണ ബാരലിന് 96.51 ഡോളറാണ് ദുബായ് മാര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ഇന്നലത്തെ വില. അസംസ്‌കൃത എണ്ണയുടെ വില ഇനിയും കൂടുമെന്നാണ് ഒമാന്‍ സാമ്പത്തിക വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. ബാരലിന് നൂറ് ഡോളറാവുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ എണ്ണ വില 2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

എന്നാല്‍ എണ്ണ വിലയിലെ വര്‍ധന ലോക രാജ്യങ്ങളില്‍ അവശ്യ സാധനങ്ങളുടെതടക്കം എല്ലാത്തിനും വില വര്‍ധിക്കാന്‍ ഇടയാകും. ഇന്ത്യ അടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളേയും എണ്ണ വില വളരെ പ്രതികൂലമായി ബാധിക്കും.

ഇറാനുമായുള്ള ആണവ ചര്‍ച്ച വിജയത്തിലെത്താത്തതാണ് നിലവിലെ എണ്ണ വിലയുടെ വര്‍ദ്ധനയ്ക്ക് കാരണെന്നാണ് വിലയിരുത്തല്‍. ഇറാനുമായുള്ള ചര്‍ച്ചകള്‍ വിജയം കണ്ടാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ലോക വിപണയില്‍ എത്തുമെന്നും അതോടെ എണ്ണ വിലയില്‍ കുറവുണ്ടാകുമെന്നും വിലയിരുത്തുന്നു.

നേരത്തെ യുക്രൈനിലെ റഷ്യ അധിനിവേശത്തിന്റെ സാഹചര്യവും എണ്ണ വിലയില്‍ വര്‍ധനയുണ്ടാക്കിയിരുന്നു. എന്നാല്‍ അത് ഇന്ത്യ പോലുള്ള റഷ്യന്‍ എണ്ണ ചെറിയ തോതില്‍ ഇറക്കുമതി ചെയ്തിരുന്നു രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല.

STORY HIGHLIGHTS: Oil prices soar; $ 4.27 per barrel increased in a day

Next Story