Top

ഒമാനിലെ തുറസ്സായ സ്ഥലങ്ങളില്‍ ഇനി മാസ്‌ക്ക് വേണ്ട

നേരത്തെ യുഎഇയും തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമില്ലെന്ന് ഉത്തരവിറക്കിയിരുന്നു

1 March 2022 9:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനിലെ തുറസ്സായ സ്ഥലങ്ങളില്‍ ഇനി മാസ്‌ക്ക് വേണ്ട
X

ഒമാനില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് ഒഴിവാക്കി. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയതിന് പിന്നാലെയാണ് തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന കാര്യം അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, അടച്ചിട്ട മുറികളിലും ഇന്‍ഡോര്‍ ഹാളിലും നടക്കുന്ന പരിപാടികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാണ്. നൂറ് ശതമാനം ശേഷിയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകള്‍, സമ്മേളനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം ആറ് മുതല്‍ പൂര്‍ണ തോതില്‍ നേരിട്ട് നടത്താമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് കഴിഞ്ഞ മാസം കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ഒമാനില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ യുഎഇയും തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമില്ലെന്ന് ഉത്തരവിറക്കിയിരുന്നു.

STORY HIGHLIGHTS: No more masks in Oman

Next Story

Popular Stories