Top

വീട്ടു തോട്ടങ്ങള്‍ തയ്യാര്‍; വിളവെടുക്കാറായി ഒമാനിലെ മള്‍ബറി ചെടികള്‍

പ്രാദേശികമായി ഫുര്‍സാദ് എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ബറി ഒമാനിലെ വാദി അല്‍ ഹയൂല്‍ ഗ്രാമത്തിലെ വീട്ടു തോട്ടങ്ങളിലെ പ്രധാന സാന്നിധ്യമാണ്

17 April 2022 10:35 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വീട്ടു തോട്ടങ്ങള്‍ തയ്യാര്‍; വിളവെടുക്കാറായി ഒമാനിലെ മള്‍ബറി ചെടികള്‍
X

മസ്‌കത്ത്: ഒമാനില്‍ മള്‍ബറി ചെടികള്‍ വിളവെടുപ്പിന് തയ്യാറാവുന്നു. പ്രാദേശികമായി ഫുര്‍സാദ് എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ബറി ഒമാനിലെ വാദി അല്‍ ഹയൂല്‍ ഗ്രാമത്തിലെ വീട്ടു തോട്ടങ്ങളിലെ പ്രധാന സാന്നിധ്യമാണ്. അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ വിലായത് ഓഫ് മഹദയിലാണ് വാദി അല്‍ ഹ്യൂല്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പല സീസണല്‍ വിളകളുടേയും കാര്‍ഷിക ഉത്പാദനത്തിന് പേരു കേട്ട ഇവിടുത്തെ പ്രധാന കൃഷി വിളയാണ് മള്‍ബറികള്‍.

നാരുകളും വൈറ്റമിനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള മള്‍ബറി ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍. ക്യാന്‍സര്‍ വരാനുള്ള സാധ്യതയും ഹൃദയ- ദഹന സംബന്ധമായ രോഗങ്ങളുണ്ടാവാനുള്ള സാധ്യതയും മള്‍ബറി കഴിക്കുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുന്നു. അതിനാലാണ് മള്‍ബറി കൃഷിക്ക് ഇവിടെ പ്രചാരം കൂടുതല്‍ ലഭിക്കാന്‍ കാരണം.

വര്‍ഷത്തില്‍ ഉടനീളം നീണ്ടു നില്‍ക്കുന്ന ജലലഭ്യത മള്‍ബറി കൃഷിക്ക് ആവശ്യമാണ്. വാദി അല്‍ ഹ്യൂല്‍ ഗ്രാമത്തില്‍ ഇത്തരത്തില്‍ ജലം ലഭിക്കുന്നു എന്നുള്ളതാണ് ഇവിടെ മള്‍ബറി കൃഷി വ്യാപകമാവാനുള്ളൊരു കാരണം. മള്‍ബറിക്ക് പുറമേ മുന്തിരി, പേരയ്ക്ക, മാങ്ങ, വാഴപ്പഴം, ചെറുനാരങ്ങ എന്നിവയും ഇഞ്ചി, സവാള തുടങ്ങി പച്ചക്കറികളും ഇവിടെ വ്യാപകമായി കൃഷി ചെയ്തു വരുന്നുണ്ട്.

STORY HIGHLIGHTS: Mulberries harvest booms in Oman

Next Story