Top

ഒമാന്‍ അഭിഭാഷകരുടെ ക്യാമ്പയ്ന്‍; 447 തടവുകാരെക്കൂടി മോചിപ്പിച്ചു

ഈ വര്‍ഷാവസാനത്തോടെ 910 തടവുകാരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

17 April 2022 10:10 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാന്‍ അഭിഭാഷകരുടെ ക്യാമ്പയ്ന്‍; 447 തടവുകാരെക്കൂടി മോചിപ്പിച്ചു
X

മസ്‌കത്ത്: ഒമാനിലെ അഭിഭാഷകരുടെ സംഘടനയായ ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ ക്യാമ്പയ്ന്‍ വഴി 447 തടവുകാരെ മോചിപ്പിച്ചു. 2012ലാണ് അഭിഭാഷകരുടെ സംഘടനയായ ഓഎല്‍എ ഫാഖ് കുര്‍ബ എന്ന പേരില്‍ ഈ ക്യാമ്പയ്ന്‍ ആരംഭിച്ചത്. അന്നുമുതല്‍ ആകെ 70,000ത്തിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

ഫാഖ് കുര്‍ബയുടെ ഒമ്പതാം പതിപ്പിലാണ് 447 പേരെ വെറുതേ വിട്ടതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിലവില്‍ തടവിലുള്ളവരും തടവിലാക്കാന്‍ നോട്ടീസ് നല്‍കിയവരും ഉള്‍പ്പെടും. ഈ വര്‍ഷാവസാനത്തോടെ 910 തടവുകാരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ക്രിമിനല്‍ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തി ജയിലിലായവരെ മോചിപ്പിക്കാനാണ് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഈ ക്യാമ്പയ്ന്‍ ആരംഭിച്ചത്. മോചനത്തിനായി കെട്ടിവെക്കാനുള്ള സാമ്പത്തിക നിലയില്ലാത്ത സിവില്‍, വാണിജ്യ, തൊഴില്‍- നിയമ കേസുകളില്‍ അകത്തുകിടക്കുന്നവരെയാണ് ഈ പദ്ധതി വഴി മോചിപ്പിക്കുക.

STOTY HIGHLIGHTS: More than 440 prisoners released in Oman through Fak Kurba initiative

Next Story