Top

കോഴിക്കോട് സ്വദേശി സലാലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

29 April 2022 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് സ്വദേശി സലാലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍
X

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേളം സ്വദേശി മൊയ്തീനാണ് മരിച്ചത്. എങ്ങനെയാണ് വെടിയെറ്റതെന്ന് വ്യക്തമായിട്ടില്ല. മ്യതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്.

സലാല സാദയിലെ ഖദീജ മസ്ജിദില്‍ വെള്ളി രാവിലെ പത്ത് മണിയോടെയാണ് സംഭവം. തുടര്‍ന്ന് പള്ളിയില്‍ നമസ്‌കാരം നിര്‍ത്തി വെച്ചു. പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങളും പരിശോധകളും പുരോഗമിക്കുകയാണ്.

STORY HIGHTLIGHTS : CALICUT NATIVE SHOT DEAD IN SALALAH

Next Story