Top

ദമ്പതികൾ മസ്കറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

30 Aug 2022 12:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദമ്പതികൾ മസ്കറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
X

മസ്കറ്റ്: തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെ മസ്കറ്റിലെ റൂവിയിൽ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തിയതായി വിവരം. ഇത് സംബന്ധിച്ച് ബന്ധുക്കൾക്ക്​ വിവരം ലഭിച്ചു. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്​ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ റൂവി അൽ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാർട്ട്മെൻറിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ്​ ബന്ധുക്കൾക്ക്​ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മനാഫ്​ ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്​.

Next Story