Top

ഒമാനിൽ വിവിധയിടങ്ങളിലായി രണ്ട് മലയാളി പ്രവാസികൾ നിര്യാതരായി

കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി മുരളീധരൻ, കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് എന്നിവരാണ് മരിച്ചത്.

22 Jun 2022 10:37 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനിൽ വിവിധയിടങ്ങളിലായി രണ്ട് മലയാളി പ്രവാസികൾ നിര്യാതരായി
X

മസ്കത്ത്: ഒമാനിൽ വിവിധയിടങ്ങളിലായി മലയാളി പ്രവാസികൾ നിര്യാതരായി. കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി മുരളീധരൻ (48) മരിച്ചവരിൽ ഒരാൾ. ഒമാനിലെ ജലാൻ ബാനി ബുവാലിയിൽ വെച്ചാണ് മുരളീധരൻ മരണപ്പെട്ടത്. പിതാവ്​:ശങ്കരൻ കുട്ടി. മാതാവ്: പങ്കജാക്ഷി അമ്മ. ഭാര്യ: ബേബി മുരളീധരൻ.

കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ഒമാനിലെ ഖസബിൽ നിര്യാതനായി. ഗൾഫാർ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഷവനാസ്. ജോലി ആവശ്യാർഥം ഖസബിൽ പോയപ്പോഴാണ് മരണം സംഭവിച്ചത്. പിതാവ്​: മാത്യു, മാതാവ്: കുഞ്ഞമ്മ, ഭാര്യ: വീണ സോജൻ പോൾ.

STORY HIGHLIGHTS: Malayalee Expatriates Die in Various Places in Oman

Next Story