Top

ഒമാനിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

8 Jun 2022 10:42 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
X

മസ്കറ്റ്: ഹൃദയാഘാതം മൂലം മലയാളി പ്രവാസി മരിച്ചു. പാലക്കാട് കൊപ്പം പറക്കാട് സ്വദേശി അറുതിയതില്‍ അലവി മകന്‍ ഹംസ (52) ആണ് മരിച്ചത്. ഒമാനിലെ സലാല ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

പതിനാറ് വർഷമായി സലാലയില്‍ മര്‍ബാദില്‍ ഫുഡ്സ്റ്റഫില്‍ ജോലി ചെയ്തുവരികയായിരുന്നു ഹംസ. മാതാവ്: ഫാത്തിമ, ഭാര്യ: അസീന, മക്കള്‍: ആരിഫ, തസ്‌നിയ, സാലിഹ് എന്നിവരാണ്. മൃതദേഹം ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

STORY HIGHLIGHTS: Malayalee expat dies of heart attack in Oman

Next Story