Top

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

15 വർഷമായി ഒമാനിലെ ​ഗൾഫാർ കമ്പനിയിൽ പ്ലാന്‍റ്​ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തുവരികയായിരുന്നു.

17 April 2022 12:21 PM GMT
സീനത്ത് കെ.സി

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
X

മസ്കത്ത്: ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തളിക്കുളം സ്വദേശി കരീപറമ്പിൽ ദാസൻ (58) ആണ് മരിച്ചത്. ലീവ് കഴിഞ്ഞ് മാർച്ച് 29നാണ് ദാസൻ ഒമാനിൽ തിരിച്ചെത്തിയത്.

15 വർഷമായി ഒമാനിലെ ​ഗൾഫാർ കമ്പനിയിൽ പ്ലാന്‍റ്​ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുനിത ഭായി (മാനേജർ, സിവിൽ സ​​പ്ലൈ ഓഫിസർ തൃശ്ശൂർ), മക്കൾ കിരൺ ദാസ്, അനുപം എന്നിവരാണ്. നടപടിക്രമങ്ങൾ പാലിച്ച ശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS: malayalee expat died in Oman on the base of heart attack

Next Story