Top

ആലപ്പുഴ സ്വദേശി മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോ​ഗമിക്കുകയാണ്.

5 Sep 2022 12:05 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആലപ്പുഴ സ്വദേശി മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു
X

മസ്‍കറ്റ്: വാഹനാപകടത്തില്‍ മലയാളി പ്രവാസി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളംപറമ്പില്‍ മുഹമ്മദ് ഷിയാസ് ഉസ്‍മാന്‍ (34) ആണ് മരിച്ചത്. ദുബായിയിൽ നിന്ന് സലാലയിലേക്ക് കുടുംബത്തോടപ്പം പോകുന്നതിനിടെയാണ് അപകടം. തുംറൈത്തിനും സലാലയ്‍ക്കും ഇടയിലെ ഹരീതിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു.

ഷിയാസ് ഉസ്‍മാന്റെ കൂടെ ഭാര്യയും മകനും വാഹനത്തിലുണ്ടായിരുന്നു. ഇവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളുടെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോ​ഗമിക്കുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

STORY HIGHLIGHTS: A native of Alappuzha died in a car accident in Muscat

Next Story