Top

സലാലയിൽ ഇന്ത്യൻ ചരക്കു കപ്പലിൽ തീപിടുത്തം; ഗുജറാത്ത് സ്വദേശി മരിച്ചു

15 March 2022 8:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സലാലയിൽ ഇന്ത്യൻ ചരക്കു കപ്പലിൽ തീപിടുത്തം; ഗുജറാത്ത് സ്വദേശി മരിച്ചു
X

സലാല: യമനിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ച് ഒരാൾ മരിച്ചു. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയാണ് (31)മരിച്ചത്. കപ്പലിൽ ആകെ ഉണ്ടായിരുന്ന പതിനഞ്ച് ജീവനക്കാരും ഗുജറാത്ത് സ്വദേശികളാണ്. അപകടത്തിൽപ്പെട്ട ബാക്കി പതിനാല് പേരെയും ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.

മരിച്ച ഹംജൻ ഗനിയുടെ മൃതദേഹം സലാലയിൽ സംസ്കരിക്കും. അപകടത്തിൽ രക്ഷപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചയക്കാനുളള നടപടികൾ ആരംഭിച്ചുവെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ് ഡോ: കെ.സനാതനൻ അറിയിച്ചു.

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story highlights: Indian man killed in Indian cargo ship fire in Salalah

Next Story