Top

മസ്‌കത്തില്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 29 ന്

മുന്‍കൂട്ടി അനുമതി തേടാതെ പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം

26 April 2022 8:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മസ്‌കത്തില്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 29 ന്
X

മസ്‌കത്ത് : ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 29ന് നടക്കുമെന്ന് അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്ങ് സംബന്ധിക്കും.

മുന്‍കൂട്ടി അനുമതി തേടാതെ ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പരാതികളും പ്രശ്‌നങ്ങും അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. വൈകീട്ട് 2.30 മുതല്‍ 4.00 വരെയാണ് ഓപ്പണ്‍ ഹൗസ് നടക്കുക. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ വിളിച്ചും കാര്യങ്ങള്‍ അവതരിപ്പിക്കാം. പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു

STORY HIGHLIGHTS : INDIAN EMBASSY OPEN HOUSE IN MUSCUT AT APRIL 29

Next Story