Top

ഒമാനില്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടിത്തം

അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

5 May 2022 5:16 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടിത്തം
X

മസ്‌ക്കറ്റ് : ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടിത്തം. ആളപായമോ അപകടങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ ദിവസം സീബ് വിലായത്തിലെ തെക്കന്‍ മബേല പ്രദേശത്തെ വര്‍ക്ക് ഷോപ്പിലാണ് സംഭവം.

അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

STORY HIGHLIGHTS : FIRE BROKE IN A WORKSHOP IN OMAN

Next Story