Top

അയക്കൂറയെ പിടിച്ചാല്‍ തടവും 300 റിയാല്‍ പിഴയും; കര്‍ശന നിര്‍ദേശവുമായി ഒമാന്‍

അയക്കൂറ മത്സ്യത്തെ പിടിക്കുന്നതും വില്‍ക്കുന്നതും ഒമാനില്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് നിയമ ലംഘകര്‍ക്കെതിരെ തടവും പിഴയും ചുമത്തുന്നത്

18 Aug 2022 8:53 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അയക്കൂറയെ പിടിച്ചാല്‍ തടവും 300 റിയാല്‍ പിഴയും; കര്‍ശന നിര്‍ദേശവുമായി ഒമാന്‍
X

മസ്‌ക്കത്ത്: ഒമാനില്‍ അയക്കൂറ മത്സ്യത്തെ പിടിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ തടവും പിഴയും. വിലകൂടിയ അയക്കൂറ മത്സ്യത്തെ പിടികൂടിയാല്‍ പത്തുദിവസം മുതല്‍ ഒരുമാസംവരെ തടവും മുന്നൂറു റിയാല്‍ പിഴയും ഈടാക്കുമെന്നാണ് ഒമാന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അയക്കൂറ മത്സ്യത്തെ പിടിക്കുന്നതും വില്‍ക്കുന്നതും ഒമാനില്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് നിയമ ലംഘകര്‍ക്കെതിരെ തടവും പിഴയും ചുമത്തുന്നത്.

ആഭ്യന്തരരാജ്യാന്തര വിപണികളില്‍ വന്‍തോതില്‍ ഡിമാന്റുള്ള അയക്കൂറ മത്സ്യത്തെ പിടികൂടുന്നതും വില്‍ക്കുന്നതുമാണ് ഒമാനില്‍ നിരോധിച്ചിരിക്കുന്നത്. രണ്ടുമാസകാലത്തെ നിരോധനം ഒക്ടോബര്‍ പതിനഞ്ചിനാണ് അവസാനിക്കുക. നിയമലംഘകരെ കണ്ടെത്താന്‍ ഒമാന്റ തീരപ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങുകയാണ് അധികൃതര്‍.

മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുകയാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഒമാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഏകോപനത്തോടെയാണ് അറേബ്യന്‍ ഉള്‍ക്കടലില്‍ അയക്കൂറയെ പിടികൂടുന്നത് വിലക്കിയിരിക്കുന്നത്. 2020ല്‍ 5906 ടണ്‍ അയക്കൂറയെയാണ് പിടിച്ചത്. 71.2 ലക്ഷം റിയാലോളം വരുമാനമാണ് അയക്കൂറയില്‍ നിന്ന് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

സമാനരീതിയില്‍ അയക്കൂറയെ പിടികൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ആറ് ജിസിസി രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. 2019ലാണ് അയക്കൂറയെ സംരക്ഷിക്കുന്നതിന്ന് ജിസിസി കാര്‍ഷിക സഹകരണ സമിതി തീരുമാനമെടുത്തത്.

STORY HIGHLIGHTS: 300 Riyal Fine and Imprisonment for Catching Seer Fish

Next Story