Top

ഒമാനില്‍ ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത അമോണിയ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കും

ഒമാനിലെ ഇന്റഗ്രേറ്റഡ് എനര്‍ജി ഗ്രൂപ്പ് ഓഫ് ഒക്യൂവും അമേരിക്കന്‍ വ്യവസായിക വാതക കമ്പനിയായ എയര്‍ പ്രൊഡക്ട്‌സും സൗദി ആസ്ഥാനമായുള്ള എനര്‍ജി കമ്പനിയായ എസിഡബ്യൂഎ പവറും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്.

29 May 2022 11:07 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത അമോണിയ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കും
X

മസ്‌ക്കറ്റ് : ഒമാനില്‍ ലോകോത്തര ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത അമോണിയ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കാനുള്ള സംയുക്ത വികസന കരാര്‍ ( ജോയിന്റ് ഡെവലപ്‌മെന്റ് എഗ്രിമെന്റ് - ജെഡിഎ) ഒപ്പുവെച്ചു. ഒമാനിലെ ഇന്റഗ്രേറ്റഡ് എനര്‍ജി ഗ്രൂപ്പ് ഓഫ് ഒക്യൂവും അമേരിക്കന്‍ വ്യവസായിക വാതക കമ്പനിയായ എയര്‍ പ്രൊഡക്ട്‌സും സൗദി ആസ്ഥാനമായുള്ള എനര്‍ജി കമ്പനിയായ എസിഡബ്യൂഎ പവറും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്. 2021 ഡിസംബറില്‍ മൂന്നു പങ്കാളികളും ഒപ്പുവെച്ച ധാരണാപത്രം പിന്തുടര്‍ന്നാണ് ജെ ഡി എ ഒപ്പുവെച്ചത്.

സംയുക്ത സംരംഭം പദ്ധതി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരിക്കും നടപ്പാക്കുക. കൂടാതെ സൗരോര്‍ജം, കാറ്റ്, സംഭരണം എന്നിവയില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജ്ജത്തിന് ന്യൂതന സംയോജനവും വൈദ്യുതവിശ്ലേഷണത്തിലൂടെ ഹൈഡ്രജന്‍ ഉല്പാദനവും വായു വിഭജനം വഴി നൈട്രജന്‍ ഉല്പാദനവും ഗ്രീന്‍ അമോണിയ ഉത്പാദനവും സംരംഭക പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്.

സലാല ഫ്രീ സോണിനായി ഒരുക്കിയ മള്‍ട്ടി ബില്യണ്‍ ഡോളര്‍ അമോണിയ പദ്ധതി സുല്‍ത്താനേറ്റിലെ പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. കോടിക്കണക്കിന് ഡോളര്‍ മുടക്കി ആഗോളതലത്തില്‍ തന്നെ നടപ്പിലാക്കുന്ന പദ്ധതി ഒമാന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എയര്‍ പ്രൊഡക്ട്‌സ് ചെയര്‍മാനും ഡയറക്ടര്‍മാറും പ്രസിഡന്റും സിഇഒയുമായ സെയ്ഫി ഗസെമി പറഞ്ഞു.

സൗദി അറേബ്യയുടെ നിയോമിന്റ ഡികാര്‍ബണൈറ്റ്‌സ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമാവാനുള്ള സന്നദ്ധതയും കമ്പനി രേഖപ്പെടുത്തി. എസിഡബ്ല്യുഎ പവര്‍ ആന്‍ഡ് എയര്‍ പ്രൊഡക്ഷന്‍സുമായുള്ള പങ്കാളിത്തത്തില്‍ എസിഡബ്യൂഎ ചെയര്‍മാന്‍ മുഹമ്മദ് ജാഫറും സന്തോഷം അറിയിച്ചു. ഈ പദ്ധതി സുല്‍ത്താനേറ്റുകളുടെ പുനരുപയോഗ ഊര്‍ജ തന്ത്രവുമായി യോജിക്കുകയും ബദല്‍ ഊര്‍ജ സ്രോതസ്സുകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒക്യൂവിന്റെ ഊര്‍ജ്ജ സംക്രമണ പ്രവര്‍ത്തനക്ഷമമാക്കുന്ന ഡൗണ്‍സ്ട്രീം കെമിക്കല്‍സ് ബിസിനസിലൂടെ ആഗോള ഉപഭോക്താക്കള്‍ക്ക് മത്സരാധിഷ്ഠിതമായ വിതരണം ചെയ്യാനും ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യകളും ന്യൂതന പരിഹാരങ്ങളും ഉപയോഗിച്ച് ഹരിത ഭാവിയിലേക്കുള്ള പരിവര്‍ത്തനം നയിക്കുന്ന കമ്പനിയെന്ന നിലയില്‍ ഡീകാര്‍ബണൈസേഷന്‍ പിന്തുടരാനും വികസിപ്പിക്കാനും പിന്തുണ നല്‍കുന്ന ഒമാന്‍ സര്‍ക്കാരിനെ എസിഡബ്ല്യുഎ പവര്‍ ചെയര്‍മാന്‍ മുഹമ്മദ് എ അബുനയ്യന്‍ അഭിനന്ദിച്ചു. ഒമാന്‍ വിഷന്‍ 2040 ലേക്ക് സംഭാവന ചെയ്യുന്ന പദ്ധതിയാണിത്.

Story Highlights : Green hydrogen based ammonia production plant to be set up in Oman


Next Story