Top

ഒമാനിൽ ഇന്ത്യൻ സ്‌കൂളുകൾക്ക് വേനലവധി; പൊള്ളുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ

വേനലവധിക്കാലത്ത് നിരക്കുകൾ 100 റിയാലിൽ കുറയില്ലെന്നാണ് വിലയിരുത്തൽ

17 May 2022 5:28 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനിൽ ഇന്ത്യൻ സ്‌കൂളുകൾക്ക് വേനലവധി; പൊള്ളുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ
X

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വേനലവധിക്ക് ഒരുങ്ങുന്നതോടെ വിമാന ടിക്കറ്റുകളുടെ നിരക്കും വർധിക്കുന്നു. ജൂൺ 10 അടക്കുന്ന സ്‌കൂൾ ആഗസ്റ്റ് ആദ്യവാരമാണ് തുറക്കുക. അതുകൊണ്ട് തന്നെ ജൂൺ 10 മുതൽ നാട്ടിലേക്കും ജൂലായ് ആവസാന വാരം മുതൽ ഒമാനിലേക്കുമുള്ള നിരക്കുകൾ ഉയരും. നിലവിൽ എയർ ഇന്ത്യൻ എക്‌സ്പ്രസ് അടക്കമുള്ളവർ നിരക്കുകൾ വർധിപ്പിച്ചിട്ടിണ്ട്.

ജൂൺ 9 വരെ ഒമാനിലെ വിമാനത്താവളങ്ങളിൽ നിന്നും കേരളത്തിലേക്ക് കുറഞ്ഞ നിരക്കുകളാണ് ഈടാക്കുന്നത്. 55 റിയാൽ, 47 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. നിലവിൽ കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമാണ് നിരക്കുകൾ കൂടുതൽ. അവധി ആരംഭിക്കുന്നതോടെ കൊച്ചിയിലേക്ക് 119 റിയാലിനാണ് ടിക്കറ്റുകൾ ലഭിക്കുക. ജൂൺ 17 ആവുമ്പോൾ 161 റിയാൽ വരെയാവും.

തിരുവനന്തപുരത്തേക്ക് ജൂൺ പകുതിയാകുന്നതോടെ 109 ൽ നിന്നും 148 റിയാലേക്കെത്തും. കണ്ണൂരിലേക്ക് അവധി ആരംഭിക്കുമ്പോൾ തന്നെ 137 റിയാലാണ് നിരക്ക്. ഈ സമയത്തെ നിരക്കുകൾ 100 റിയാലിൽ കുറയില്ലയെന്നാണ് വിലയിരുത്തൽ. തിരിച്ചു മസ്‌കറ്റിലേക്കുള്ള ടിക്കറ്റ് നിരക്കും 100 മുതൽ 110 റിയാൽ വരെ ഉയരും.

Story highlights: Oman Indian School Vacation; flight tickets increase fares

Next Story