Top

ഒമാനില്‍ രണ്ടിടത്ത് തീപിടുത്തം; ആളപായമില്ല

രണ്ട് സ്ഥലങ്ങളിലും ആര്‍ക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

3 Sep 2022 10:36 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ രണ്ടിടത്ത് തീപിടുത്തം; ആളപായമില്ല
X

മസ്കറ്റ്: ഒമാനില്‍ രണ്ടിടത്ത് തീപിടുത്തം. സുര്‍ വിലായത്തില്‍ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തും, തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ നഖല്‍ വിലായത്തിലെ അല്‍ ഒബെയ്ദ് പ്രദേശത്തെ ഒരു ഫാമിലുമാണ് തീപിടുത്തമുണ്ടായത്. സുർ വിലായത്തിലെ തീപിടുത്തം സിവില്‍ ഡിഫന്‍സ് വിഭാഗമെത്തി നിയന്ത്രണവിധേയമാക്കി.

അല്‍ ഒബെയ്ദിലെ ഫാമിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. രണ്ട് സ്ഥലങ്ങളിലും ആര്‍ക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

STORY HIGHLIGHTS: fires in two places in oman no injuries

Next Story