Top

പ്രവാസി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മ്യതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

23 March 2022 8:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
X

ഒമാൻ: ആലപ്പുഴ കായകുളം സ്വദേശി അജീഷിനെ (37) ദുഖത്തെ താമസ സ്ഥലത്ത് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു അജീഷ്. സലാല സനായിയ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു അജീഷ്. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുഖത്തായിരുന്നു താമസം. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.

അജീഷിന്റെ കുടുബം കുറച്ച് നാൾ സലാലയിൽ ഉണ്ടായിരുന്നു. സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു ഭാര്യ. മുന്ന് ദിവസം മുമ്പാണ് ഇവർ ജോലിക്കായി സൗദിയിലേക്ക് പോയത്. മ്യതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അജീഷ് വിഷാദ രോഗിയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. ഭാര്യ യോഗിത മകൻ അഭിനേവ്. അച്ഛന് വിജയൻ, അമ്മ മോളമ്മ. ദീപ സഹോദരിയാണ്.

Story highlights: Expatriate youth hanged in Oman

Next Story