Top

പ്രവാസി മലയാളി മസ്കറ്റിൽ നിര്യാതനായി

സുഹൃത്തുക്കൾ താമസ സ്ഥലത്തേക്ക് എത്തിച്ചേരുമ്പോഴേക്കും ശ്യാമിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു

25 Jan 2022 2:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി മലയാളി മസ്കറ്റിൽ നിര്യാതനായി
X

അമ്പലപ്പുഴ: പ്രവാസി മലയാളി മസ്കറ്റിൽ നിര്യാതനായി. പുന്നപ്ര തെക്ക് മൂന്നാം വാർഡ് പുത്തൻ വെളി വീട്ടിൽ ശ്യാംലാൽ പങ്കജാക്ഷൻ ആണ് മരണപ്പെട്ടത്. 42 വയസായിരുന്നു. 24ന് പുലർച്ചെ ശ്യാമിന് ശാരീരിക അസ്യസ്ഥകളുണ്ടായത്. നാട്ടിലുള്ള ഭാര്യയെ ഇക്കാര്യം അറിയിച്ചിരുന്നു. ഭാര്യയാണ് മസ്കറ്റിലെ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചത്.

സുഹൃത്തുക്കൾ താമസ സ്ഥലത്തേക്ക് എത്തിച്ചേരുമ്പോഴേക്കും ശ്യാമിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമാനിൽ നിർമ്മാണ കരാർ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്തു വരികയായിരുന്നു. പിതാവ് - പരേതനായ പങ്കജാക്ഷൻ. മാതാവ് - രേണുക. ഭാര്യ - സൗമ്യ. മക്കൾ - ലക്ഷ്മിപ്രിയ, ലക്ഷ്മി പാർവ്വതി, ലക്ഷ്മി പൂർണ്ണിമ. ഏക സഹോദരി - പ്രിയംവദ. മൃതദേ​ഹം നാട്ടിലെത്തിച്ച് സംസ്കാരിക്കും.

Next Story