Top

ഒമാനില്‍ വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍

29 Aug 2022 6:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍
X

മസ്‌കറ്റ്: ഒമാനില്‍ വന്‍ മദ്യശേഖരവുമായി വിദേശി പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായത് ഏഷ്യക്കാരനാണ്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് വന്‍ മദ്യശേഖരവുമായെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ മദ്യം സൂക്ഷിച്ചതെന്നും അറസ്റ്റിലായ ആള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

STORY HIGHLIGHTS: Expatriate arrested with huge liquor stock in Oman

Next Story