Top

പെരുന്നാള്‍ അവധി കഴിഞ്ഞു; നിശ്ചലമായ ഒമാന്‍ വീണ്ടും തിരക്കിലേക്ക്

ഒമ്പത് ദിവസമായി അടഞ്ഞു കിടന്നിരുന്ന ഒമാനിലെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

8 May 2022 6:06 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പെരുന്നാള്‍ അവധി കഴിഞ്ഞു; നിശ്ചലമായ ഒമാന്‍ വീണ്ടും തിരക്കിലേക്ക്
X

ഒമാന്‍: ചെറിയ പെരുന്നാള്‍ അവധി കഴിഞ്ഞതോടെ ഒമാന്‍ നഗരം ഇന്ന് മുതല്‍ വിണ്ടും തിരക്കിലേക്ക്. ഒമ്പത് ദിവസമായി അടഞ്ഞു കിടന്നിരുന്ന ഒമാനിലെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

നീണ്ട അവധിക്ക് ശേഷം തുറക്കുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. വിസ, റസിഡന്‍സ് കാര്‍ഡ് നടപടി ക്രമങ്ങള്‍, മറ്റ് മുന്‍സിപ്പാലിറ്റി സേവനങ്ങള്‍ അടക്കം എല്ലാ മേഖലകളിലും കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ സേവനങ്ങള്‍ക്ക് കാലതാമസം എടുക്കും.

അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോയവര്‍ ശനിയാഴ്ച്ച മുതല്‍ തിരിച്ചെത്തി തുടങ്ങി. പെരുന്നാള്‍ അവധിക്കൊപ്പം അഞ്ച് ദിവസംകൂടി അധിക അവധിയെടുത്ത് അടുത്ത ആഴ്ച്ച തിരിച്ചു വരുന്നവരുമുണ്ട്. യു എ ഇ യില്‍ സന്ദര്‍ശനത്തിന് പോയവര്‍ തിരിച്ചുവരാന്‍ തുടങ്ങിയതോടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

എന്നാല്‍, അവധി അവസാനിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കൊഴിഞ്ഞു. റൂവി മുവാസലാത്ത് ബസ് സ്റ്റേഷനിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വന്‍ തിരക്ക് ശനിയാഴ്ച്ച അനുഭപ്പെട്ടില്ല.

Story highlights : Eid holiday is over; The stagnant Oman is busy again

Next Story