Top

ഒമാനില്‍ മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു; രണ്ട് പ്രവാസികള്‍ക്ക് പിഴ

ഒരു അന്താരാഷ്ട്ര സംഘത്തോടൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ആര്‍ഒപി നുഴഞ്ഞുകയറ്റക്കാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തത്.

2 Jun 2022 3:30 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു; രണ്ട് പ്രവാസികള്‍ക്ക് പിഴ
X

മസ്‌ക്കറ്റ്: രാജ്യത്ത് നിന്ന് മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. രണ്ട് കേസുകളിലായാണ് അധികൃതര്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലാണ് ഇരു സംഭവങ്ങളും. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (സിപിഎ) റോയല്‍ ഒമാന്‍ പൊലീസുമാണ് (ആര്‍ഒപി) ഏഷ്യക്കാരെയായ പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പ്രവാസികള്‍ക്ക് അധികൃതര്‍ പിഴ ഈടാക്കി.

സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖില്‍ അനധികൃതമായി ച്യൂയിംഗ് പുകയില വിറ്റിരുന്ന രണ്ട് ഏഷ്യന്‍ പ്രവാസികള്‍ക്കാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിപിഎ) 3000 ഒമാനി റിയാല്‍ പിഴ ചുമത്തിയത്. മയക്കുമരുന്ന് കടത്തുകയും ഒമാനിലെ സുല്‍ത്താനേറ്റിലേക്ക് അനധികൃതമായി കടക്കുകയും ചെയ്തതിനാണ് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) ഒരാളെ അറസ്റ്റ് ചെയ്തത്.

ഒരു അന്താരാഷ്ട്ര സംഘത്തോടൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ആര്‍ഒപി നുഴഞ്ഞുകയറ്റക്കാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി രാജ്യത്തേക്ക് കടക്കുകയായിരുന്ന കള്ളക്കടത്ത് ബോട്ടില്‍ 59 വലിയ ക്രിസ്റ്റല്‍ ഡ്രഗ് റോളുകള്‍ പിടികൂടി. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Story highlights: Drugs and tobacco products seized in Oman

Next Story