Top

ഒമാനില്‍ മയക്കുമരുന്ന് വേട്ട; പ്രവാസികളടക്കം നാല് പേര്‍ പിടിയില്‍

20 Jun 2022 1:26 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ മയക്കുമരുന്ന് വേട്ട; പ്രവാസികളടക്കം നാല് പേര്‍ പിടിയില്‍
X

മസ്‌കറ്റ്: ഒമാനില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികളും ലഹരിപാനീയങ്ങളുമായി ഒരു യുവാവും പിടിയില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്നും ലഹരിപാനീയങ്ങളും പിടികൂടിയത്.

10 കിലോ ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഏഴ് കിലോഗ്രാം മോര്‍ഫിന്‍, 19 കിലോ ഹാഷിഷ് എന്നിവ കൈവശം സൂക്ഷിച്ച പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ലഹരിപാനീയങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യുവാവിനെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് കസ്റ്റംസ് പിടികൂടിയത്. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

STORY HIGHLIGHTS: Drugs and alcohol seized in Oman

Next Story