Top

വിവാഹമോചനക്കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ധനവ്;ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് 3837 കേസുകള്‍

പ്രതിദിനം ശരാശരി 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

8 Aug 2022 8:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിവാഹമോചനക്കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ധനവ്;ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് 3837 കേസുകള്‍
X

ദുബായ്: ഒമാനില്‍ വിവാഹമോചനക്കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് 3837 വിവാഹമോചനക്കേസുകളാണ് നിലവില്‍ ഫയല്‍ ചെയ്തിട്ടുളളത്. പ്രതിദിനം ശരാശരി 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2020 ന് മുമ്പുളള വര്‍ഷങ്ങളിലെ വിവാഹമോചനക്കേസുകളുടെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം കേസുകളുടെ വര്‍ധനവാണ് ഉണ്ടായിട്ടുളളത്.

2020 ല്‍ ഒമാനില്‍ കുറഞ്ഞത് 3426 വിവാഹമോചന സര്‍ട്ടിഫിക്കറ്റുകളെങ്കിലും നല്‍കിയിട്ടുളളതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മസ്‌ക്കറ്റിലാണ് ഈ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ രേഖപ്പെടുത്തിയത്.

സമീപകാല പഠനങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസപരവും സാമ്പത്തികവുമായി നിലവാരം കുറഞ്ഞ യുവാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കുമിടയിലാണ് വിവാഹമോചനം കൂടുതലായും കണ്ടുവരുന്നത്.

STORY HIGHLIGHT: Divorce cases rise sharply in Oman

Next Story