Top

ഒമാനിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതിയില്ല

കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയാണ് വിലക്കേർപ്പെടുത്തിയത്

29 March 2022 11:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതിയില്ല
X

മസ്കറ്റ്: ഒമാനിലെ മസ്​ജിദുകളിലും പൊതുയിടങ്ങളിലും സമൂഹ ഇഫ്താർ നടത്തുന്നതിന് വിലക്ക്. കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയാണ് വിലക്കേർപ്പെടുത്തിയത്. രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും 12 വയസിന്​ മുകളിലുള്ളവർക്കും നേരത്തെ തറാവീഹ്​ നമസ്കാരത്തിന്​ ​അധികൃതർ അനുമതി നൽകിയിരുന്നു. കൊവിഡ്​ സുരക്ഷ നിർദ്ദേശങ്ങൾ മസ്​ജിദുകളിൽ കർശനമായി പാലിക്കേണ്ടതുണ്ട്.

പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമായി കർശനമായി പാലിക്കണമെന്നും കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ നിർബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണം.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങളിലെ കൊവിഡ്​ കേസുകളെപ്പറ്റി വിലയിരുത്തി. കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ഇഫ്താർ ആശംസകളും നേർന്നു.

STORY HIGHLIGHTS: Community iftar is not allowed in Oman

Next Story