Top

ഒമാനില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രത പുലർത്തണമെന്ന് സർക്കാർ

വിവിധ പ്രദേശങ്ങളില്‍ 30 മുതല്‍ 80മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

25 July 2022 9:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രത പുലർത്തണമെന്ന് സർക്കാർ
X

മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക് -തെക്ക് ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വത നിരകളിലും മഴ ലഭിക്കും.

ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഒമാനിൽ മഴ ലഭിക്കുന്നതിന് കാരണം. വിവിധ പ്രദേശങ്ങളില്‍ 30 മുതല്‍ 80മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 40-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ജാ​ഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വാദികള്‍ മുറിച്ചു കടക്കരുതെന്നും ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Chances to Heavy rain and wind in Oman

Next Story