Top

ഒമാനില്‍ ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

തീപിടുത്തം സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

13 Nov 2021 4:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനില്‍ ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
X

ഒമാനിലെ തെക്കന്‍ ശര്‍ഖിയയില്‍ ബസിന് തീപിടിച്ചു. വെളളിയാഴ്ച ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് തീപിടിച്ചത്. തീപിടിച്ചയുടനെ തന്നെ യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കിയതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തെക്കന്‍ ശര്‍ഖിയയിലെ തയര്‍വിലായത്തിലാണ് ബസിന് തീപിടിച്ചെതെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. തീപിടുത്തം സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Next Story